ഹാപ്പി ഇന്‍ഡെക്സ് പദ്ധതി:
ഗിഫ്റ്റ് ബോക്സ് സംഭാവന ചെയ്ത് ബത്തേരി റോട്ടറി

ബത്തേരി നഗരസഭയുടെ ഹാപ്പി ഇന്‍ഡെക്സ് നറുപുഞ്ചിരി’ പദ്ധതിയിലേക്ക് ബത്തേരി റോട്ടറി ഗിഫ്റ്റ് ബോക്സ് സംഭാവന ചെയ്യുന്നു.

സുല്‍ത്താന്‍ ബത്തേരി: ബത്തേരി മുനിസിപ്പാലിറ്റിയുടെ ‘ഹാപ്പി ഇന്‍ഡെക്സ് നറുപുഞ്ചിരി’ പദ്ധതിക്ക് പ്രോത്സാഹനമായി ഗിഫ്റ്റ് ബോക്സുമായി റോട്ടറി ബത്തേരി. ബത്തേരി മുനിസിപ്പല്‍ പരിധിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുവാനുള്ള ഗിഫ്റ്റ് ബോക്സ് സംഭാവന ചെയ്താണ് ബത്തേരി നഗരസഭയുമായി റോട്ടറി കൈകോര്‍ക്കുന്നത്. നഗരസഭ നടപ്പിലാക്കുന്ന മാതൃകാപരമായ എല്ലാ പ്രവര്‍ത്തികള്‍ക്കും റോട്ടറിയുടെ പിന്തുണയുണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബത്തേരി മുന്‍സിപ്പല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ടി.കെ രമേഷ് അധ്യക്ഷത വഹിച്ചു. റോട്ടറി പ്രസിഡന്റ് കെ.സി വര്‍ഗ്ഗീസ്, അബ്ദുല്‍ മനാഫ്, ഡോ. സാജന്‍ പണിക്കാര്‍, സണ്ണി വിളകുന്നേല്‍, കെ.കെ തമ്പി, സി.എം ചന്ദ്രന്‍, സെക്രട്ടറി അലി അസ്‌കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles