കോട്ടത്തറയില്‍ ആയിരം വീടുകളില്‍ കുടിവെള്ളമെത്തും

വയനാട്ടിലെ കോട്ടത്തറ ചെറിയമൊട്ടന്‍കുന്ന് കോളനിയില്‍ കുടിവെള്ള കണക്ഷന്‍ ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ:വയനാട്ടിലെ കോട്ടത്തറ പഞ്ചായത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ നടപ്പിലാക്കുന്ന ജല്‍ ജീവന്‍ മിഷനില്‍ 1,000 കുടുംബങ്ങളില്‍ കുടിവെള്ളമെത്തും. 1.98 കോടി രൂപ ചെലവിലാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. പദ്ധതിയില്‍ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കു സൗജന്യമാണ് കണക്ഷന്‍.പഞ്ചായത്തില്‍ 2017ല്‍ നടപ്പിലാക്കിയ ജലനിധി പദ്ധതിയില്‍ 1,200ലധികം ആളുകള്‍ക്ക് കുടിവെള്ളം ലഭിക്കുന്നുണ്ട്. പുതിയ ഗാര്‍ഹിക കണക്ഷന്‍ പഞ്ചായത്തുതല ഉദ്ഘാടനം ചെറിയമൊട്ടന്‍കുന്ന് കോളനിയില്‍ ടി.സിദ്ദീഖ് എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.റെനീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അബ്ദുറഹ്‌മാന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.നസീമ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് പാറപ്പുറം, പഞ്ചായത്ത് അംഗങ്ങളായ ഹണി ജോസ്, ഇ.കെ.വസന്ത, പി.സുരേഷ്, പുഷ്പസുന്ദരന്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ സി.സി.തങ്കച്ചന്‍, പ്രൊജക്ട് കമ്മീഷണര്‍ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് മെംബര്‍ ബിന്ദു മാധവന്‍ സ്വാഗതവും എസ്.എല്‍.ഇ.സി സെക്രട്ടറി ഒ.പി.ജോഷി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles