എസ്.ടി പ്രെമോട്ടര്‍ നിയമനത്തിനു കൂടിക്കാഴ്ച

കല്‍പറ്റ: മാനന്തവാടി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിനു കീഴില്‍ എസ്.ടി പ്രൊമോട്ടര്‍ നിയമനത്തിനു കൂടിക്കാഴ്ച ഏപ്രില്‍ 19 മുതല്‍ 21 വരെ നടക്കും. ഏപ്രില്‍ 19നു മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ക്രമനമ്പര്‍ 1 മുതല്‍ 45 വരെയുള്ള ഉദ്യോഗാര്‍ഥികള്‍ക്കു രാവിലെ 9.30 മുതലും ക്രമനമ്പര്‍ 46 മുതല്‍ 71 വരെയുള്ള ഉദ്യോഗാര്‍ഥികള്‍ക്കു ഉച്ചയ്ക്ക് 1.30 മുതലും മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും.
പനമരം ഗ്രാമ പഞ്ചായത്തിലെ ക്രമനമ്പര്‍1 മുതല്‍ 35 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കു രാവിലെ 9.30 മുതലും ക്രമനമ്പര്‍ 36 മുതല്‍ 64 വരെയുള്ളവര്‍ക്കു ഉച്ചയ്ക്ക് 1.30 മുതലും മാനന്തവാടി ഗേള്‍സ് പ്രീമെട്രിക് ഹോസ്റ്റലിലാണ് കൂടിക്കാഴ്ച.
ഏപ്രില്‍ 20നു തിരുനെല്ലി പഞ്ചായത്തിലെ ക്രമനമ്പര്‍ 1 മുതല്‍ 55 വരെയുളളവര്‍ രാവിലെ 9.30നും ക്രമനമ്പര്‍ 56 മുതല്‍ 110 വരെയുള്ളവര്‍ ഉച്ചയ്ക്കു 1.30നും മാനന്തവാടി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ ഹാജരാകണം. തവിഞ്ഞാല്‍ പഞ്ചായത്തിലെ എല്ലാ ഉദ്യോര്‍ഥികളും രാവിലെ 9.30നും എടവക പഞ്ചായത്തിലെ എല്ലാ ഉദ്യോഗാര്‍ഥികളും ഉച്ചയ്ക്കു 1.30നും മാനന്തവാടി ഗേള്‍സ് പ്രീമെട്രിക് ഹോസ്റ്റലിലും ഹാജരാകണം. ഏപ്രില്‍ 21നു ഉച്ചയ്ക്കു 1.30 മുതല്‍ തൊണ്ടര്‍നാട് പഞ്ചായത്തിലെ എല്ലാ ഉദ്യോഗാര്‍ഥികളും മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ ഹാജരാകണം. വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, ജാതി, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകകള്‍ പരിശോധനയ്ക്കു ഹാജരാക്കണം. ഫോണ്‍: 04936 240210.

അക്ഷയ സംരംഭക ഇന്റര്‍വ്യൂ
കല്‍പറ്റ: വയനാട്ടിലെ വിവിധ ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തേടുന്നതിനു ഇന്റര്‍വ്യൂ നടത്തുന്നു. കല്‍പറ്റ മുനിസിപ്പല്‍ ഓഫീസില്‍ ഏപ്രില്‍ 18,19 തീയതികളില്‍ കല്‍പറ്റ മുനിസിപ്പാലിറ്റിയിലെ മൂന്നു ലൊക്കേഷനുകളിലേക്കുള്ള ഇന്റര്‍വ്യൂ നടക്കും. മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ഇന്റര്‍വ്യൂ ഏപ്രില്‍ 21നു മാനന്തവാടി മുനിസിപ്പല്‍ ഓഫീസിലും, ഏപ്രില്‍ 22നു മുളളന്‍കൊല്ലി, പുല്‍പളളി, ഏപ്രില്‍ 23നു വെളളമുണ്ട, അമ്പലവയല്‍, നൂല്‍പ്പുഴ, ഏപ്രില്‍ 25നു കണിയാമ്പറ്റ, ഏപ്രില്‍ 27നു മേപ്പാടി, പടിഞ്ഞാറത്തറ, ഏപ്രില്‍ 28നു വൈത്തിരി, തരിയോട് പഞ്ചായത്തുകളിലേക്കുളള ഇന്റര്‍വ്യു ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലും നടക്കും. ഹാള്‍ടിക്കറ്റ് ലഭിക്കാത്ത അപേക്ഷകര്‍ വിശദവിവരത്തിനു ജില്ലാ പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടണം.ഫോണ്‍: 04936 206265/6.

എല്‍.പി സ്‌കൂള്‍ ടീച്ചര്‍ ഇന്റര്‍വ്യൂ
കല്‍പറ്റ: വയനാട് വിദ്യാഭ്യാസ വകുപ്പില്‍ മലയാളം മീഡിയം എല്‍.പി സ്‌കൂള്‍ ടീച്ചര്‍ തസ്തികയില്‍ നിയമനത്തിനു അവസാന ഘട്ട ഇന്റര്‍വ്യൂ എപ്രില്‍ 20, 21, 22, 27 തീയതികളില്‍ ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്റെ ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍നിന്നു ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകളും സഹിതം ഹാജരാക്കണം.

Leave a Reply

Your email address will not be published.

Social profiles