വയനാട് ഡി.ഡി.ഇ, ഡി.ഇ.ഒ നിയമനം:
കെ.എസ്.ടി.യു ധര്‍ണ നടത്തി

കെ.എസ്.ടി.യു പ്രവര്‍ത്തകര്‍ വയനാട് കലക്ടറേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ സംസ്ഥാന സെക്രട്ടറി കെ.അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ-വയനാട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികളില്‍ നിയമനത്തിനു അടിയന്തര നടപടികള്‍ ആവശ്യപ്പെട്ട് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. ഡി.ഡി.ഇ, ഡി.ഇ.ഒ എന്നിവരുടെ അഭാവത്തില്‍ ജില്ലയില്‍ പഠനപ്രവര്‍ത്തനങ്ങളും മറ്റു പദ്ധതികളും അവതാളത്തിലാണ്.
അക്കാദമിക പരിശോധനകള്‍ നടക്കുന്നില്ല. പൊതു പരീക്ഷകള്‍ക്കുള്ള പഠന ക്യാമ്പ് ഉള്‍പ്പടെ കാര്യങ്ങളില്‍ മേല്‍നോട്ടം ഉണ്ടാകുന്നില്ല. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ പദ്ധതികള്‍ക്കായി നീക്കിവെച്ച തുക സമയബന്ധിതമായി ചെലവഴിക്കാനാവുന്നില്ല. എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പൊതു പരീക്ഷകളുടെ തയാറെടുപ്പിനുള്ള ഒരുക്കം വിലയിരുത്തപ്പെടുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു ധര്‍ണ. സംസ്ഥാന സെക്രട്ടറി കെ.അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.ഷൗക്കുമാന്‍ അധ്യക്ഷത വഹിച്ചു.പി.പി.മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഇ.ടി.റിഷാദ്, എം.യു.ലത്തീഫ്,സി.കെ. ജാഫര്‍, കെ.നസീര്‍, സി.കെ.നൗഫല്‍, ഹാഫിസ്, എം.പി.മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു. പി.എം ജൗഹര്‍ സ്വാഗതവും
നിസാമുദ്ദീന്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles