കൃഷിക്കൊപ്പം കൃതികളുമുണ്ടാകണം-യു.കെ.കുമാരന്‍

വയനാട് വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സഹകരണത്തോടെ കേന്ദ്ര സാഹിത്യ അക്കാദമി ‘വയനാടന്‍ കാര്‍ഷിക സംസ്‌കാരവും സാഹിത്യവും’ എന്ന വിഷയത്തില്‍ കല്‍പറ്റയില്‍ സംഘടിപ്പിച്ച ചര്‍ച്ചാസമ്മേളനം സാഹിത്യകാരന്‍ യു.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ-കാര്‍ഷികജീവിതം പുതുതലമുറയെ പഠിപ്പിക്കാന്‍ കൃഷിക്കൊപ്പം കൃതികളും ഉണ്ടാകണമെന്നു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് യു.കെ.കുമാരന്‍. വയനാട് വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സഹകരണത്തോടെ കേന്ദ്ര സാഹിത്യ അക്കാദമി വയനാടന്‍ കാര്‍ഷിക സംസ്‌കാരവും സാഹിത്യവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷി അന്യംനില്‍ക്കുകയും കൃഷിഭൂമി വില്‍ക്കപ്പെടുകയും ചെയ്യുന്ന കാലത്ത് സര്‍ഗാത്മകതയും കൃഷിയില്‍നിന്നു അകന്നു.
സാധാരണ കാര്‍ഷിക ജീവിതം ഇല്ലാതാകുന്ന കാലത്ത് കാര്‍ഷിക ജീവിതവുമായി ബന്ധപ്പെട്ട സാഹിത്യപ്രവര്‍ത്തനങ്ങളും കുറഞ്ഞു.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായാണ് കൃഷിയുമായി ബന്ധപ്പെടുത്തി ചര്‍ച്ചാസമ്മേളനമെന്നും കുമാരന്‍ പറഞ്ഞു.
വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ എം.കെ. ദേവസ്യ അധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം എല്‍.വി.ഹരികുമാര്‍ ആമുഖപ്രഭാഷണം നടത്തി. എഫ്.പി.ഒ. കണ്‍സോര്‍ഷ്യം സംസ്ഥാന പ്രസിഡന്റ് സാബു പാലാട്ടില്‍,
പി.സി.രാമന്‍കുട്ടി, ഷാജി പുല്‍പള്ളി, ബാവ കെ.പാലുകുന്ന്, ബാലന്‍ വേങ്ങര, ദാമോദരന്‍ ചീക്കല്ലൂര്‍, കെ.സച്ചിദാനന്ദന്‍, കെ.രാജേഷ്, ഇമ്മാനുവല്‍ മനോജ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles