കൈനാട്ടിയിലെ ട്രാഫിക് ലൈറ്റുകള്‍ തെളിഞ്ഞു

കൈനാട്ടിയില്‍ ജംഗ്ഷനില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് ട്രാഫിക് സിഗനല്‍ ലൈറ്റുകളുടെ ഉദ്ഘാടനം അഡ്വ.ടി.സിദ്ധീഖ് എം.എല്‍.എ നിര്‍വ്വഹിക്കുന്നു

കല്‍പറ്റ: കല്‍പ്പറ്റ കൈനാട്ടിയില്‍ ഓട്ടോമാറ്റിക് ട്രാഫിക് സിഗനല്‍ ലൈറ്റുകള്‍ തെളിഞ്ഞു. അഡ്വ.ടി.സിദ്ധീഖ് എം.എല്‍.എ. കൈനാട്ടിയില്‍ ജംഗ്ഷനില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് ട്രാഫിക് സിഗനല്‍ ലൈറ്റുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍
കെ.അജിത, കൗണ്‍സിലര്‍മാരായ ടി.ജെ. ഐസക്, സി.കെ ശിവരാമന്‍, എ.പി. മുസ്തഫ, ഒ സരോജിനി, വിനോദ്, ശരീഫ ടീച്ചര്‍, പി.കുഞ്ഞുട്ടി, ആയിഷ പള്ളിയാല്‍, മുനിസിപ്പല്‍ സെക്രട്ടറി കെ.ജി.രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കല്‍പറ്റ ജനറല്‍ ആശുപത്രിയിലേക്കും, ജില്ലാ ആസ്ഥാനമായ കല്‍പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ഭാഗങ്ങളിലേക്കുമായി നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരുമാണ് ദിനേന കൈനാട്ടി ജംഗ്ഷനിലെത്തുന്നത്. ഇത് പലപ്പോഴും ഗതാഗതകുരുക്കിന് കാരണമാവാറുണ്ട്്. സുല്‍ത്താന്‍ ബത്തേരി ഭാഗത്തേക്കുള്ള ബസ് വെയിറ്റിംഗ് ഷെഡ് നേരത്തെ നഗരസഭ മാറ്റി സ്ഥാപിച്ചിരുന്നു. ഇതോടെ കൈനാട്ടി ജംഗ്ഷനിലെ ആള്‍ക്കൂട്ടവും ഗതാഗത തടസ്സവും ഇല്ലാതെയായി. ഇനി കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മൂന്ന് ഭാഗത്തേക്കും ഓട്ടോമാറ്റിക് സിഗനല്‍ ലൈറ്റുകള്‍ തെളിയും.

0Shares

Leave a Reply

Your email address will not be published.

Social profiles