നീലഗിരി കോളേജില്‍ തൊഴില്‍ മേള നടത്തി

നീലഗിരി കോളേജില്‍ നടന്ന തൊഴില്‍മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍നിന്ന്.

ബത്തേരി-താളൂര്‍ നീലഗിരി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഹാപ്പിനെസ് ഫെസ്റ്റിന്റെ ഭാഗമായി തൊഴില്‍ മേള നടത്തി. 2,200 ഓളം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങില്‍ കോളേജ് അക്കാദമിക് ഡീന്‍ ഡോ.ടി.മോഹന്‍ ബാബു അധ്യക്ഷത വഹിച്ചു.
മാനേജിംഗ് ഡയറക്ടര്‍ റാഷിദ് ഗസാലി മുഖ്യപ്രഭാഷണം നടത്തി, ലീഡ് ട്രെയിനിംഗ് ആന്‍ഡ് കോര്‍പറേറ്റ് സര്‍വീസസ് സി.ഇ.ഒ ശ്രീവിദ്യ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ എം.ദുരൈ സ്വാഗതവും കരിയര്‍ ആന്‍ഡ് പ്ലേസ്‌മെന്റ് സെല്‍ കോ ഓര്‍ഡിനേറ്റര്‍ പി.ബി.സൗമ്യ നന്ദിയും പറഞ്ഞു.
അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ്, പെര്‍ഫക്‌സ് ഗ്രൂപ്പ്, വാദി നെഹ്ല ഗ്രൂപ്പ്, മണിപ്പാല്‍ ഹോസ്പിറ്റല്‍സ്, മലബാര്‍ ഗോള്‍ഡ്, ഭീമ ഗോള്‍ഡ്, ആള്‍ സെക്, ഫോര്‍ണിക്‌സ് ഗ്രൂപ്പ്, ഹിന്ദുജ ഗ്ലോബല്‍, ആശിര്‍വാദ് ഗ്രൂപ്പ്, ബിഗ് മാര്‍ക്കറ്റ്, ലെഡ് കോര്‍പറേറ്റ് സോലുഷന്‍സ്, ക്ലിക്കോണ്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ബിസിനസ്സ് സോല്യൂഷന്‍സ്, ലൈക്ക ഗോള്‍ഡ്, ജോയ് ആലുക്കാസ്, മീഡിയ ഹോണ്‍, ഐമെര്‍, ലൈഫ് കെയര്‍ മെഡി ക്ലിനിക്, മാറ്റ് ഗ്ലോബര്‍, അവോധ എഡ്യുക്കേഷന്‍സ്, സര്‍ണോബിയ ടെക്‌നോളജി, മൗണ്ട് ക്സനടു, ഓറ ഗ്രൂപ്പ് ഇന്‍ഡസ്ട്രിസ്, അല്‍ട്രിസ്റ്റ്, ജംഗിള്‍ ബേ റിസോര്‍ട്‌സ്, വില്‍ടണ്‍ ഹോട്ടല്‍സ്, സെവന്‍ ഡയിസ് മാര്‍ക്കറ്റ്‌സ്, കൈസ്, സൈന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ റിക്രൂട്ട്്‌മെന്റിനെത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles