പട്ടയഭൂമിയിലെ മരങ്ങളുടെ അവകാശം കര്‍ഷകര്‍ക്കു നല്‍കണം-മലയോര കര്‍ഷക സംഘടന

മലയോര കര്‍ഷക സംഘടന സംസ്ഥാന കമ്മിറ്റി യോഗം പ്രസിഡന്റ് പി.കെ.ബാബു ഉദ്ഘാടനം ചെയ്യുന്നു.

മീനങ്ങാടി-പട്ടയഭൂമിയിലെ ചന്ദനം ഒഴികെ മരങ്ങളുടെ അവകാശം പട്ടാദാര്‍മാരായ കര്‍ഷകര്‍ക്ക് നല്‍കണമെന്ന് മലയോര കര്‍ഷക സംഘടന സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. എല്‍.ഡി.എഫ് സര്‍ക്കാര്‍ മരങ്ങളുടെ അവകാശം പട്ടാദാര്‍മാര്‍ക്ക് നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് ചിലര്‍ മരംകൊളള നടത്തി. ഇതുമൂലം ഉത്തരവ് റദ്ദാക്കി. സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്ന കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാകുമായിരുന്ന ഉത്തരവാണ് ചിലര്‍ ദുരുപയോഗം ചെയ്തത്. കര്‍ഷകര്‍ക്ക് തുച്ഛമായ വില നല്‍കി മരങ്ങള്‍ കച്ചവടം ചെയ്ത ലോബികള്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് കോടികള്‍ സമ്പാദിക്കാനാണ് ശ്രമിച്ചത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.കെ.ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പദ്മനാഭന്‍ കൃഷ്ണഗിരി അധ്യക്ഷത വഹിച്ചു. പി.എ.ആന്റണി, ജോണിക്കുട്ടി, രവി, ജോസഫ്, ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles